കട്ടപ്പന : ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠന സാധ്യതകളും തെഴിലവസരങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി ദിശ ഹയർ എഡ്യൂക്കേഷൻ എക്സ്‌പൊ29, 30 തീയതികളിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാ കളക്ടർവി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്റ് കൗൺസിലിങ് സെൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ദിശ ഹയർ എഡ്യൂക്കേഷൻ എക്സ്‌പോ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നതിനും ഉന്നത പഠനത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനും പരിപാടിയിൽ അവസരമുണ്ടാകും. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ 40 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നായി 4000 ഓളം വിദ്യാർഥികൽ പങ്കെടുക്കും. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമാണ് പങ്കെടുക്കാൻ അവസരം.
നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, കോട്ടയം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വിജി പി.എൻ, സി.ജി.ആൻഡി.എ.സി സ്റ്റേറ്റ് കോഓർഡിനേറ്റർ, ഡോ. അസീം സി.എം, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നീർണാകുന്നേൽ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബിമോൾ രാജൻ, വാർഡ് കൗൺസിലർ സോണിയ ജെയ്ബി, ജില്ലാ ഹയർ സെക്കൻഡറി കോഓർഡിനേറ്റർ ജോസഫ് മാത്യു, സെന്റ് ജോർജ് സ്‌കൂൾ മാനേജർ ഫാ. ജോസ് പാറപ്പള്ളിൽ, പ്രിൻസിപ്പൽ മാണി കെ.സി., ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ്, പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, കട്ടപ്പന ഡിഇഡി മണികണ്ഠൻ, ജോയിന്റ് കോർഡിനേറ്റർ, ഡോ. ദേവി കെ.എസ്, സി.ജി ആൻഡ് എ.സി കട്ടപ്പന വിദ്യാഭ്യാസ ജില്ലാ, കൺവീനർ ജയ്സൺ ജോൺ തുടങ്ങിയവർ സംസാരിക്കും.