വയലിനിൽ ഹാട്രിക്കടിച്ച് ഡെയ്ൻ ജിൻസ്
കഞ്ഞിക്കുഴി: വെസ്റ്റേൺ ഈസ്റ്റേൺ വിഭാഗത്തിൽ ഹാട്രിക് വിജയം സ്വന്തമാക്കി ഡെയ്ൻ ജിൻസ്. ഹയർ സെക്കന്ററി വിഭാഗം വയലിൻ (വെസ്റ്റേൺ ഈസ്റ്റേൺ) വിഭാഗത്തിലാണ് ഈ വിജയം. കട്ടപ്പന സെന്റ് ജോർജ്ജ് എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ്.
തുടർച്ചയായി മൂന്നാമത്തെ വർഷമാണ് ഡെയ്ൻ മത്സര രംഗത്തിറങ്ങുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിച്ചിരുന്നു. കൃഷ്ണ പ്രിയ ബാബു (വെസ്റ്റേൺ), കലാമണ്ഡലം ഹരിത (ഈസ്റ്റേൺ) എന്നീ ഗുരുക്കൻമാരുടെ കീഴിലാണ് കഴിഞ്ഞ മൂന്ന് വർഷമായി പരിശീലിക്കുന്നത്. കട്ടപ്പന ഇളപ്പാനിക്കൽ ജിൻസ് ജോണിന്റെയും ഷീന ആന്റണിയും മകനാണ്. സഹോദരങ്ങളായ ഡിയയും ഡാനും വയലിനിസ്റ്റുകളാണ്.
ചിത്രം: ഡെയ്ൻ ജിൻസ്
സേവന സന്നദ്ധരായി കുട്ടി പോലീസുകാർ കളം നിറഞ്ഞു
കഞ്ഞിക്കുഴി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന വേദികളിലെ എല്ലായിടത്തും ഓടിയെത്തി കർമ്മനിരതരായി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾആതിഥേയരായ നങ്കിസിറ്റി എസ്.എൻ എച്ച്.എസ്.എസ്, പുന്നയാർ സെന്റ് തോമസ് എച്ച്.എസ്.എസ്, പഴയരിക്കണ്ടം ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിന്നുള്ള 150 വോളണ്ടിയർമാരാണ് മത്സര വേദികളിൽ സേവന രംഗത്ത് ഉള്ളത്. സ്‌കൂളിലെത്തുന്ന എസ്.പി.സി കേഡറ്റുകളെ 20 അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിക്കും. തുടർന്ന് കലോത്സവത്തിനായി രൂപീകരിച്ച ഒരോ കമ്മിറ്റികളിലേക്കും 20 എസ്.പി.സി കേഡറ്റുകളെ വീതം നിയോഗിച്ച് അവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഇതിന് പുറമേ എല്ലാ സ്റ്റേജുകളിലും മൂന്നോളം കേഡറ്റുകളും സദാ സമയവുമുണ്ടാകും. രാവിലെ 8.30 മുതൽ ഒന്ന് വരെയും ഒരു മണി മുതൽ വരെ അഞ്ച് വരെയും ഇവരുടെ സേവനം ലഭ്യമാണ്. കലോത്സവം അവസാനിക്കും വരെ ആൾക്കുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സേന മുഴുവൻ സമയവും യൂണിഫോമണിഞ്ഞ് കർമ്മ രംഗത്ത് തുടരും.
പൊടിപാറും മത്സരം
കഞ്ഞിക്കുഴി: വിദ്യാർത്ഥിയുടെ കാലിലെ പരിക്ക് വിനയായി.യുപി വിഭാഗം ഭരതനാട്യം നടന്ന അഞ്ചാം വേദിയായ പാരീഷ് ഹാളിലാണ് മത്സരത്തിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റത്. ഭരതനാട്യം നടക്കുന്ന വേദിയുടെ തറയിൽ മാറ്റ് വിരിക്കാതിരുന്നതിനാൽ പൊടിയിൽ ചവിട്ടി നിന്നാണ് മത്സരാത്ഥികൾ പങ്കെടുത്തത്. മൽസരാർത്ഥികളിൽ അസ്വസ്ഥത ഉണ്ടാക്കി. മത്സരത്തിനിടയിൽ പൊടി പറന്നതോടെ ചിലർക്കു ശ്വാസതടസവും നേരിട്ടു. ഇതിൽ രക്ഷിതാക്കളും കാണികളും പ്രതിഷേധിച്ചതോടെ വാക്വം ക്ലീനർ ഉപയോഗിച്ച് സംഘാടകർ പൊടി നീക്കി. പക്ഷേ മാറ്റ് വിരിച്ചു നൽകിയില്ല. ഇതിനിടയിലാണ് സിമന്റ് തറയിൽ കാൽ ഉരഞ്ഞ് ഒരു മത്സരാത്ഥിയുടെ കാൽപാദത്തിൽ പരിക്കേറ്റു. പ്രതിഷേധത്തി ന് ഒടുവിൽ മത്സരം അഞ്ചിൽ നിന്നും ഓപ്പൺ സ്റ്റേജിലേക്കു മാറ്റുകയായിരുന്നു.