
തൊടുപുഴ : രാജ്യത്തെ സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് ചേർന്ന രീതിയിൽ മതനിരപേക്ഷ സങ്കൽപത്തെ ഭരണഘടനയിൽ ഉൾച്ചേർത്തും മതരാഷ്ട്ര ശബ്ദങ്ങളെ മറികടന്നും ഭരണഘടനാ ശിൽപികൾ രൂപം നൽകിയ ഭരണ ഘടനാ ചട്ടക്കൂട് ഇന്ന് വെല്ലുവിളികളെ നേരിടുകയാണെന്നും പി .ജെ ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.ഭരണഘടനയുടെ 75 -ാം വാർഷികത്തോടനുബന്ധിച്ച് തൊടുപുഴയിൽ യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭരണഘടന സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുല്യത, സാമൂഹ്യനീതി തുടങ്ങിയ ഭരണ ഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ ഇന്ത്യൻ ജന സമൂഹത്തിന് അനുഭവവേദ്യമാകുന്നതിനുള്ള പരിശ്രമം ശക്തമായി തുടരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. സി കെ വിദ്യാസാഗർ പറഞ്ഞു. ഓരോ ഇന്ത്യക്കാരനും തന്റെ ഉത്തരവാദിത്വം ഓർമ്മിപ്പിക്കുന്ന ഭരണ ഘടനാ ദിനത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ തയ്യാറാകണമെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി എസ് .അശോകൻ അഭിപ്രായപ്പെട്ടു.
യുഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ പ്രൊഫ.എം ജെ ജേക്കബ് സ്വാഗതം പറഞ്ഞു.. നേതാക്കൻമാരായ കെ എം എ ഷുക്കർ. സുരേഷ് ബാബു, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, എൻ ഐ ബെന്നി, ഷിബിലി സാഹിബ്, എം എസ് മുഹമ്മദ്, വി എം അബ്ബാസ്, അപു ജോൺ ജോസഫ്, എം മോനിച്ചൻ, പി എസ് ഷംസുദ്ധീൻ, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യാച്ചൻ, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മർട്ടിൽ, റ്റി ജെ പീറ്റർ, ഷീജ നൗഷാദ് എന്നിവർ സംസാരിച്ചു.