maalinyam

മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സഹായിച്ചാൽ
പഞ്ചായത്ത് വക 2500രൂപ

കുമളി: മാലിന്യം വലിച്ചെറിയുന്ന സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ കുമളി പഞ്ചായത്തിൽ പുതിയ തന്ത്രം. മാലിന്യം തള്ളുന്നത് കണ്ടാൽ ഫോട്ടോ വീഡിയോ എടുത്ത് 9446718071 വാട്ട്സാപ്പ് നമ്പറിലേക്ക് അയക്കുക. രുപാ 2500 കിട്ടും. പഞ്ചായത്തിൽ റോഡരികിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും തോടുകളിലും മാലിന്യം വലിച്ചെറിയുന്നത് പതിവായതോടെയാണ് ഇവരെ പിടിക്കാൻ പുതിയ പരിപാടി പഞ്ചായത്ത് ഒരുക്കിയത്. കുമളി ടൗണിൽ പോലും മാലിന്യം റോഡിൽ തള്ളുന്നത് പതിവായിരിക്കയാണ്.

കൊളുത്തു പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്കുള്ള റോഡരികിൽ പഞ്ചായത്ത് മാലിന്യം തള്ളുന്നത് കുറ്റകരമാണെന്ന് കാട്ടി സ്ഥാപിച്ച ബോർഡിന് കീഴലായി കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത്. പഞ്ചായത്തിന്റെ ബോർഡിന് സമീപത്തായി കണ്ടെയ്നർ ടോയിലറ്റുണ്ട്. ഇവിടം മോടി പിടിപ്പിക്കാൻ ചെടികൾ നട്ട് പൂന്തോട്ടവും പഞ്ചായത്ത് ഒരുക്കിയിടത്താണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ബോർഡിൽ ഫോട്ടോകൾ അയക്കേണ്ട ഫോൺ നമ്പറും രണ്ട് ലക്ഷം രൂപ പിഴയും എഴുതിയിട്ടുണ്ട്. ഇവിടെയാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.

കൊളുത്തു പാലം തോട്ടിലും മാലിന്യം തള്ളുന്നുണ്ട്. ജല സ്‌ത്രോതസുകൾ പോലും മലീസമാക്കപ്പെടുന്ന പ്രവർത്തികൾക്ക് ഇറിഗേഷൻ ആന്റ് വാട്ടർ കൺസർവേഷൻ ആക്ട് പ്രകാരം മൂന്ന് വർഷം തടവും മൂന്ന് ലക്ഷം വരെ പിഴയും ഉണ്ട്. ഈ സാമൂഹ്യ വിപത്തിനെതിരെ പൊതുജനം ബോധവാൻമാരാകണം

കുമളി പഞ്ചായത്ത് സെക്രട്ടറി