തൊടുപുഴ: വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് കഴി​ഞ്ഞ ദി​വസം നടത്താനിരുന്ന ജപ്തി-ലേല നടപടികൾ കർഷകസംഘടനയുടെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ തടസപ്പെട്ടു.
ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ.എം.എസ്), ആർ.കെ.എം.എസ്, ജപ്തി വിരുദ്ധസമിതി എന്നീ സംഘടനകളുടെ നേതാക്കൻമാരും ബാങ്ക് അധികൃതരുംപൊലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലൂടെ ബാങ്കിന്റെ കടക്കണക്ക് അവസാനിപ്പിച്ചു പ്രശ്നം പരിഹരിച്ചു. എൻ. വിനോദ്കുമാർ, അപ്പച്ചൻ ഇരുവേലി, എൻ.കെ. സുരേഷ്, ജോയി പുളിയമ്മാക്കൽ, എൻ.കെ. ദിവാകരൻപിള്ള എന്നിവർ നേതൃത്വം നൽകി.