കഞ്ഞിക്കുഴി: മുപ്പത്തിലധികം വർഷമായി പിതാവ് ക്ലാർനെറ്റ് വായിക്കുന്നത് കണ്ടു വളർന്ന മകളും അതേ പാതയിൽ. ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടി ടിസ മരിയ ആഗസ്തി. കൂമ്പൻപാറ ഫാത്തിമ മാതാ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ടിസ. മൂന്ന് ദശാബ്ദത്തിലധികം വർഷമായി പിതാവ് പി.ഡി ആഗസ്തി ക്ലാർനെറ്റ് പരിശീലന രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. അച്ഛൻ തന്നെയാണ് ഈ രംഗത്തെ ഗുരു. കഴിഞ്ഞ വർഷം ജില്ലയിൽ ഒന്നാമതെത്തിയെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സംസ്ഥാന കലോത്സവത്തിൽ രണ്ടാം സ്ഥാനവും ബി ഗ്രേഡുമാണ് ലഭിച്ചത്. ഇത്തവണ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഒന്നാമതെത്താമെന്ന പ്രതീക്ഷയിലാണ് ടിസ. അമ്മ ഷീബ ആഗസ്തി. ഹോദരങ്ങൾ: ടിസൻ ഡൊമിനിക് ആഗസ്തി, ടിസ്ന അന്ന ആഗസ്തി, ടെസ ഏഞ്ചൽ ആഗസ്തി, ടിസ് വിൻ ജോസഫ് ആഗസ്തി.