pic

കട്ടപ്പന: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രണ്ടാമത് ശാസ്തൃ സമീക്ഷയ്ക്ക് തുടക്കമായി. . ഡിസംബർ 1വരെ നടക്കുന്ന ശാസ്ത്രസമീക്ഷയ്ക്ക് ഭാഗവതാചാര്യൻ വിമൽ വിജയ് കന്യാകുമാരി മുഖ്യകാർമികത്വം വഹിക്കും. എസ് എൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സമീക്ഷ ഉദ്ഘാടനം ചെയ്തു. ഭാഗവതാചാര്യൻ വിമൽ വിജയ് കന്യാകുമാരി പി.വിജയൻ , ശ്രുതി തേനൂർ തുടങ്ങിയവർ നേതൃത്വം നല്കും. ഉദ്ഘാടന യോഗത്തിന് ക്ഷേത്രം പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് വിധു ' എ സോമൻ, ക്ഷേത്രം സെക്രട്ടറി പി.ഡി. ബിനു, വൈസ് പ്രസി. എ.എൻ സാബു,പി.എം. സജീന്ദ്രൻ, എം.എസ് ജഗദീഷ് ശാന്തികൾ,വിവിധ ശാഖായോഗം പ്രസിഡൻുമാർ, സമുദായ സംഘടനാ നേതാക്കൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.എല്ലാ ദിവസവും രാവിലെ 7.30 ന് യാഗശാലയിൽ പ്രത്യേക ഹോമങ്ങൾ ഉണ്ടായിരിക്കും. വൈകിട്ട് 7 മണിക്കാണ് ശാസ്തൃ സമീക്ഷ നടക്കുന്നത്.ധർമ്മശാസ്താവിൻ്റെ ഉൽപത്തിയും ആരാധനാക്രമങ്ങളും താന്ത്രിക ദൃഷ്ടിയിൽ, ധർമശാസ്താവിന്റെ പൊരുളും ശബരിമല സംരക്ഷണവും, ധർമശാസ്തൃതത്വം, ശബരിമല ആചാരാനുഷ്ഠാനങ്ങൾ ഒരവലോകനം, മാളികപ്പുറത്തമ്മയുടെ ചരിത്രം ഒരു പഠനം തുടങ്ങിയ വിഷയങ്ങൾ ശാസ്തൃ സമീക്ഷയുടെ ഭാഗമാകും.