
കഞ്ഞിക്കുഴി : സംസ്ഥാന തലത്തിലെ മികവുകളുടെ പിൻതുടർച്ചയായി റോഷൻ ജോജോ ഇത്തവണയും ഹയർസെക്കന്ററി വിഭാഗം ഓയിൽ പെയിന്റിംഗിൽ എ ഗ്രേടോടെ ഒന്നാമതെത്തി. റകട്ടപ്പന സെന്റ്. ജോർജ് ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്തിയായ റോഷൻ
രാത്രിയുടെ തെരുവ് കാഴ്ച്ചകൾ ഭാവനയിലൂടെ ക്യാൻവാസിൽ പകർത്തിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.തന്റെ വിരൽത്തുമ്പിലൂടെ ഓയിൽ പെയിന്റ്രിംഗിൽ വിസ്മയം തീർക്കുകയാണ് ഈ പതിനൊന്നാം ക്ലാസുകാരൻ.
തുടച്ചയായ 2 വർഷങ്ങളിൽ ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർ സെക്കന്ററി സ്‌കൂളിന് വേണ്ടി സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്തമാക്കി.ഈ വർഷവും സംസ്ഥാന തല മത്സരത്തിൽ മികച്ച പ്രേകടനം കാഴ്ച വയ്ക്കാൻ ഒരുകുകയാണ് ഈ പ്രതിഭ. ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകനായ ജോജോ സെബാസ്റ്റ്യന്റെയും,ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ശാന്തിഗ്രാം അദ്ധ്യാപികയായ ഷൈനി ജോസഫ് ന്റെയും മകനാണ്.