mahaleshmi
ജി.മഹാലക്ഷമി

കഞ്ഞിക്കുഴി: വയലാർ രാമവർമ്മയുടെ നാഗസാക്കിയിലെ കുരിശ് എന്ന കവിത ചൊല്ലി ഹൈസ്‌ക്കൂൾ വിഭാഗത്തിൽ അട്ടപ്പള്ളം സെന്റ് തോമസ്
എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജി.മഹാലക്ഷമി എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് വർഷം തുടർച്ചയായി യു.പി വിഭാഗത്തിൽ മലയാളം പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. സബ് ജില്ലാ മത്സരത്തിൽ മലയാളം പ്രസംഗം, മലയാളം ഉപന്യാസം, എ ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. സബ് ജില്ലാ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. സഹോദരി ജയലക്ഷമി ഇതേയിനത്തിൽ അഞ്ച് വർഷം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കുമളി മുരിക്കടി എം.എ.ഐ സ്‌കൂളിലെ അദ്ധ്യാപക ദമ്പതികളായ ഗിരീഷ് വി, ജയശ്രീ സി കെ എന്നിവരുടെമകളാണ്