
ചെറുതോണി: മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബിൻസി റോബി പിണക്കാട്ടിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനം കേരളാ കോൺഗ്രസിലെ പ്രിജിനി റ്റോമി രാജിവച്ചതിനെ തുടർന്നാണ് യു.ഡി.എഫ് ജില്ലാക്കമ്മറ്റിയും മരിയാപുരം മണ്ഡലം കമ്മറ്റിയും ബിൻസി റോബിയെ തെരഞ്ഞെടുത്തത്. ബിൻസി റോബിക്ക് ഏഴ് വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി ബീനാ ജോമോന് ആറ് വോട്ടും ലഭിച്ചു. യു.ഡി.എഫിലെ 6 വനിതകളും സ്വതന്ത്രയായ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയിയും ഉൾപ്പെട്ട ഏഴംഗ വനിതകളാണ് ജനറൽ പഞ്ചായത്തായ മരിയാപുരത്ത് ഭരണ രംഗത്തുള്ളത് . ബിൻസി റോബി കേരളാ കോൺഗ്രസ് ജില്ല കമ്മറ്റിയംഗം വനിതാ കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയുമാണ്. ഇടുക്കി കോഓപ്പറേറ്റീവ് സൊസൈറ്റീസ് (എസ്/ എസ്.റ്റി) അസിസ്റ്റന്റ് രജിസ്റ്റാർ കൂടിയായ റിട്ടേണിംഗ് ഓഫീസർ ലിജു. കെ.ജോസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.