തൊടുപുഴ : സംസ്ഥാന സബ് ജൂനിയർ ഫാസ്റ്റ് ഫൈവ് നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ ഡിസംബർ 22, 23 തീയതികളിൽനടത്തും.ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ്. ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് സംഘാടക സമിതി രൂപീകരിക്കുവാനുമായി നാളെരാവിലെ 10.30ന് സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ യോഗം ചേരും. മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോർജ് റോജി ആന്റണി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.