കഞ്ഞിക്കുഴി: ചുമട്ടുതൊഴിലാളിയായ ബാബുരാജിൻ്റെ ഉറച്ച പിന്തുണയാണ് മക്കളായ പി. ബി. അലീനയും ആൻമരിയയുടെയും നേട്ടങ്ങൾക്കു പിന്നിൽ. എച്ച് എസ് വിഭാഗം കഥാരചനയിലാണ് അലീന ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയത്. പ്രണയക്കുരുക്കുകൾ എന്ന കഥയാണ് അലീന എഴുതിയത്. ചെറുപുഷ്പ മിഷൻ ലീഗ് കലാമൽസരത്തിൽ കഥാ രചനയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. സഹോദരി ആൻമരിയ ജില്ലാ കായിക മേളയിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഷൈബിയാണ് മാതാവ്. സഹോദരി എയ്ഞ്ചലീന.