pic

കഞ്ഞിക്കുഴി: സിനിമാ മേഖലയിൽ പെൺകുട്ടികൾ നേരിടുന്ന പീഡനങ്ങൾ വേദിയിൽ അവതരിപ്പിച്ച നിയാ ഷിജോയ്ക്ക് ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനം. സിനിമാ മോഹവുമായെത്തിയ പെൺകുട്ടി പീഡനത്തിനിരയായി മരിക്കുന്നതായിരുന്നു വിഷയം . മൂലമറ്റം സ്വദേശിയായ ജോമോൻ ആണ് കഥയുടെ ഇതിവൃത്തം നൽകിയത്. നിയാ തന്നെ ഇത് മോണോ ആക്ട് രൂപത്തിലേയ്ക്ക് മാറ്റി വേദിയിൽ അവതരിപ്പിക്കുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് പരിശീലനം പൂർത്തിയാക്കിയത്. വാഴത്തോപ്പ് സെൻ്റ് ജോർജ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കഞ്ഞിക്കുഴിയിൽ ഓട്ടോ ഡ്രൈവറായ ഷിജോയുടെയും സുമിതയുടെയും മകളാണ് നിയ. സഹോദരി നിത.