pic
യു.പി വിഭാഗം സംഘഗാന മത്സരത്തിൽ വിജയികളായ വണ്ണപ്പുറം എസ്.എൻ.എം വി.എച്ച്.എസ്.എസ്

കഞ്ഞിക്കുഴി:യു.പി വിഭാഗം സംഘഗാന മത്സരത്തിൽ വണ്ണപ്പുറം എസ്.എൻ.എം വി.എച്ച്.എസ്.എസ് സ്കൂൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. നിളയുടെ തീരം എന്നു തുടങ്ങുന്ന ഗാനമാണ് പാടിയത്.ശിവനന്ദ, നക്ഷത്ര, ദേവ തീർത്ഥ, ഗേൾഫിയ യാദവ്, അഭിരാമി, എസ്തർ, എന്നിവരടങ്ങുന്ന സംഘമാണ് വിജയിച്ചത്. സ്കൂളിലെ സംഗീത അദ്ധ്യാപിക ശ്രീരജ്ഞിനി ബിജു വാണ് ഗുരു.