കഞ്ഞിക്കുഴി: മൂന്നാം കലോത്സവ ദിനത്തിലും മുന്നേറി കട്ടപ്പനയും തൊടുപുഴയും. ഇരു ഉപ ജില്ലകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. 146 മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ട് സബ് ജില്ലകളും 404 പോയിന്റ് വീതം നേടി തുല്യത പാലിച്ചാണ് മുന്നേറുന്നത്. 336 പോയിന്റുമായി അടിമാലി സബ്ജില്ലയാണ് രണ്ടാമത്.സ്‌കൂൾ തലത്തിൽ 100 പോയിന്റുമായി കൂമ്പൻപാറ ഫാത്തിമമാത സ്‌കൂളാണ് ഓവറോൾ ലീഡ് ചെയ്യുന്നത്. യു.പി.വിഭാഗത്തിൽ 28 പോയിന്റുമായി കൂമ്പൻപാറ ഫാത്തിമമാത സ്‌കൂളും, എച്ച്.എസ്.വിഭാഗത്തിൽ 48 പോയിന്റുമായി ഇരട്ടായാർ എസ്.ടി.എച്ച്.എസ്.എസും, എച്ച്.എസ്.എസ്.വിഭാഗത്തിൽ 55 പോയിന്റുമായി കട്ടപ്പന എസ്.ജി.എച്ച്.എസ്.എസുമാണ് മുന്നിട്ട് നിൽക്കുന്നു.