കട്ടപ്പന : അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന വെള്ളിയാംകുടി റോഡിൽ ഇടുക്കിക്കവലയിലാണ് വൻ വാക മരങ്ങളുടെ ശിഖരങ്ങൾ അപകട ഭീഷണി ഉയർത്തുന്നത്.ഭീഷണി ഉയർത്തുന്ന ശിഖരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ അപകട ഭീക്ഷണി ഉയർത്തുന്ന ശിഖരങ്ങൾ വെട്ടി മാറ്റാൻ നടപടി ആരംഭിച്ചിരുന്നു. എന്നാൽ ഏതാനും മരങ്ങൾ മാത്രമാണ് വെട്ടിയത്.ഇതോടെ അപകട ഭീഷണി വീണ്ടും തുടരുന്ന സാഹചര്യവും ഉണ്ടായി.
കഴിഞ്ഞദിവസം വിദ്യാർത്ഥികൾ നടന്നു പോകുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണിരുന്നു. തലനാരി ഇഴക്കാണ് വിദ്യാർഥികൾ രക്ഷപെട്ടത്. ഗവ. ട്രൈബൽ സ്‌കൂൾ, ഗവർമെന്റ് കോളേജ് എന്നിവ സമീപം ഉണ്ട്. ഇവിടേക്കെല്ലാം കാൽനടയായി നിരവധി വിദ്യാർത്ഥികൾ ആണ് കടന്നുപോകുന്നത്.
= അഞ്ചോളം വൻമരങ്ങൾ അപകട ഭീഷണി ഉയർത്തി നിലകൊള്ളുന്നുണ്ട്.
=മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ഇതിനു കീഴിലൂടെ കടന്നും പോകുന്നു.
=ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ മുകളിലേക്ക് മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.കൂടാതെ
=മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണാൽ വൈദ്യുത കമ്പികളുടെ മുകളിലേക്ക് വീഴുകയും വൻ അപകടം ഉണ്ടാകാനുള്ള സാദ്ധ്യതയും നനിൽക്കുന്നു.
' ഇവിടെ അധികാരികൾ ഇല്ലേ '
നിരവധി തവണ പരാതി അറിയിച്ചിട്ടും ശാശ്വതമായ നടപടി അധികാരികൾ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രദേശവാസികൾ ദേശീയപാതയോരത്ത് ' ഇവിടെ അധികാരികൾ ഇല്ലേ ' എന്ന ചോദ്യചിഹ്നം ഉന്നയിച്ചുകൊണ്ട് എഴുതിയ ബോർഡ് വെച്ച് പ്രതിഷേധിച്ചത്.കട്ടപ്പന വെള്ളയാംകുടി റോഡിൽ ഇടുക്കികവലയിൽ അപകടത്തിൽ ഉയർത്തി നിൽക്കുന്ന മരങ്ങൾ.അതിന് താഴ്ഭാഗത്ത് കൂടി നടന്നു പോകുന്ന വിദ്യാർത്ഥികൾ. പ്രദേശവാസികൾ എഴുതിവെച്ച ബോർഡും കാണാം.