പീരുമേട്:വള്ളക്കടവ് കറുപ്പ് പാലം കടശിക്കാട് ആറ്റോരത്ത് പുലിയിറങ്ങി വളർത്ത മൃഗങ്ങളെ കൊന്നു. വട്ടത്തറയിൽ വീട്ടിലെ രതീഷിന്റെ വളർത്തു നായയെയാണ്പുലി പിടിച്ചത് രതീഷും കുടുംബവും ജോലിക്ക് പോയി തിരികെ എത്തിയപ്പോൾ വീട്ടുമുറ്റത്ത് നായയെ പുലി പിടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് വീടിന്റെ വശങ്ങളിൽ തെരച്ചിൽ നടത്തിയപ്പോൾ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു സ്ഥലം സന്ദർശിക്കാൻ നാളെ എത്താമെന്ന് മൗണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. പ്രദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്.