കട്ടപ്പന : കർഷക കോൺഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 30ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകിട്ട് ഏഴുവരെ അണക്കരയിൽ ധർണ നടക്കും. എ.ഐ.സിസി അംഗം ഇ.എം.ആഗസ്തി സമരം ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ബിജി ജോർജ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.അശോകൻ ഉദ്ഘാടനം ചെയ്യും.
സിഎച്ച്ആർ വനഭൂമിയാക്കാനുള്ള നീക്കം അവസാനിക്കുക, നിർമാണ നിരോധന ഉത്തരവ് പിൻവലിക്കുക, പട്ടയവിതരണം പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുക, കുത്തകപ്പാട്ട റജിസ്‌ട്രേഷൻ പുനരാരംഭിക്കുക, കർഷകരെ കുടിയിറക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, കെ.എ.ഏബ്രഹാം, എം.പി.ഫിലിപ്പ്, ബിജി ജോർജ്, റോയി കിഴക്കേക്കര എന്നിവർ പറഞ്ഞു.