പീരുമേട്:തോട്ടംതെഴിലാളികൾ താമസിക്കുന്ന ലയത്തിൻെ മേൽക്കൂര തകർന്ന് വീണു.തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച്ച രാവിലെ നാലരയോട് കൂടിയാണ് അപകടം.ബഥേൽ പ്ലാന്റേഷന്റെ തങ്കമല എസ്റ്റേറ്റ് ഇഞ്ചിക്കാട്ടിലെ ലയമാണ് തകർന്നത്.
ബഥേൽ പ്ലാന്റേഷനിലെ താത്കാലിക തൊഴിലാളി ബാലമുരുകൻ താമസിക്കുന്ന ലയത്തിന്റെ മേൽക്കൂരയാണ് ഇടിഞ്ഞത്.അപ്പോൾ ബാലമുരുകൻ കിടന്നുറങ്ങുമ്പോഴായിരുന്നു ലയത്തിന്റെ മേൽക്കൂര ഇടിഞ്ഞത്. കുറെ ഭാഗം മച്ചിന്റെ മുകളിൽ വീണതിനാൽ ബാലമുരുകൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബാലമുരുകൻ തനിച്ചായിരുന്നു വീട്ടിൽ .കാലപ്പഴക്കം ചെന്നലയങ്ങൾ ആയതിനാൽ ഏതു സമയവും നിലംപൊത്തുന്ന അവസ്ഥയിലാണ്.മഴ ശക്തമാകുമ്പോൾഇത്തരം അപകടഭീക്ഷണി നിലനിൽക്കുന്നു.