
കഞ്ഞിക്കുഴി: ഹൈസ്കൂൾ വിഭാഗം പ്രസംഗമത്സരത്തിലെ താരമായി മാറി അന്യസംസ്ഥാന തൊഴിലാളിയുടെ മകൻ അരുൺകുമാർ പിങ്കിൾ. ഹൈസ്കൂൾ വിഭാഗം ഉറുദു പ്രസംഗമത്സരത്തിലാണ് ഒന്നാം സ്ഥാനവും ഏഗ്രേഡും അരുൺകുമാർ സ്വന്തമാക്കിയത്.രാജസ്ഥാൻ ജയ്പൂർ സ്വദേശിയും വഴിത്തല സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ഉറുദുവും ഹിന്ദുസ്ഥാനും എന്ന വിഷയത്തിലായിരുന്നു പ്രസംഗം. രണ്ടാം ക്ലാസ് വരെ ജയ്പൂരിൽ പഠിച്ച അരുൺകുമാർ തുടർന്ന് പഠനം വഴിത്തല സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു.പിതാവ് രധേശ്യാം പാറമടയിൽ ജോലി തേടിയാണ് കേരളത്തിലെത്തിയത്. വഴിത്തല യിൽ വാടകക്ക് താമസിക്കുകയാണ് ഈ കുടുംബം. പ്രമീളദേവിയാണ് മാതാവ്.