
കഞ്ഞിക്കുഴി:ഹൈസ്‌ക്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി അമേയ ബിനു.
പതിനാറാംകണ്ടം ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പത്ത് വർഷമായി നൃത്തം അഭ്യസിച്ച് വരുന്നു. എട്ടാം ക്ലാസിൽ പഠിക്കമ്പോൾ കുച്ചിപ്പുടിക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജില്ലാതലത്തിൽ കുച്ചിപ്പുടി ക്ക് രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും അപ്പീലിലൂടെ സംസ്ഥാന തലമത്സരത്തിൽ എ ഗ്രേഡ് നേടിയിരുന്നു.ജിബി വർഗീസ് കോതമംഗലത്തിന്റെ ശിക്ഷണത്തിലാണ് പരിശീലനം.രാവണനെയാണ് വേദിയിൽ അവതരിപ്പിച്ചത്. മുരിക്കാശ്ശേരിയിൽ ബുക്ക്സ്റ്റാൾ നടത്തുന്ന കെ.എ വിനുവിന്റെയും, സിന്ധുവിന്റെയും മകളാണ്. സഹോദരി അനേയയും നൃത്തം അഭ്യസിക്കുന്നുണ്ട്.