pic

കഞ്ഞിക്കുഴി: ആൺകുട്ടികളുടെ ഹൈസ്‌ക്കൂൾ വിഭാഗം കേരളനടനത്തിൽ ശ്രീഹരി സുരേഷ് ഒന്നാം സ്ഥാനത്ത് എത്തി. ശങ്കര ശ്രീഹരി നാഗ പ്രദോ എന്നു തുടങ്ങുന്ന കീർത്തനമാണ് വേദിയിൽ അവതരിപ്പിച്ചത്.കഴിഞ്ഞ ദിവസം നടന്ന ഭരതനാട്യം മൃദംഗം എന്നീ മത്സരങ്ങളിലും ശ്രീഹരിക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡും നേടിയിരുന്നു. മാതാവ് ആർ.എൽ.വി ലതാ സുരേഷാണ് ഭരതനാട്യത്തിൽ ശ്രീഹരിയുടെ ഗുരു. കേരളനടനത്തിന്റെ ഗുരു ഇരിങ്ങാലക്കുട സന്തോഷും, മൃദംഗം മുവാറ്റുപുഴ സ്വദേശി സുനിൽ എസ് പണിക്കരുമാണ്. പടിഞ്ഞറേ കോടിക്കുളം ഗവ. ഹൈസ്‌ക്കൂളിൽ നിന്ന് വിരമിച്ച നൃത്ത അദ്ധ്യാപകൻ കൂടിയായ തൊടുപുഴ വൈഷ്ണവം വീട്ടിൽ സുരേഷ് പി.കെ പിതാവാണ്.എം ജി യൂണിവേഴ്സിറ്റി കലാപ്രതിഭയായിരുന്ന മീനാക്ഷി സുരേഷ് സഹോദരിയാണ്‌