കഞ്ഞിക്കുഴി: കൗമാരകലാമേള എന്ന് പേര് സൂചിപ്പിക്കുമെങ്കിലും പ്രായഭേദമന്യേ ഏവരുടെയും സജീവസാന്നിദ്ധ്യമായിരുന്ന മേളയുടെ പകിട്ടിന് മാറ്റ് കൂട്ടുന്നത്. മനോഹരമായ പ്രകൃതിയെ സാക്ഷിയാക്കി കൊച്ചുമിടുക്കന്മാരും മിടുക്കികളും വേദികളിൽ പകർന്നാടിയപ്പോൾ നിറഞ്ഞത് കാഴ്ചക്കാരുടെ കണ്ണും മനസ്സുമായിരുന്നു. നാലാം ദിനമായ ഇന്നലെയും സാക്ഷ്യം വഹിച്ചത് നിറഞ്ഞ സദസ്സിനെയാണ്. എസ്.എൻ. ഹയർ സെക്കന്ററി ആദ്യമായാണ് ഇത്തരത്തിലൊരു മേള സംഘടിപ്പിക്കുന്നത്. നേരിയ തണുപ്പിലും മനോഹരമായ സദസ്സിലും കണ്ടത് മിന്നിമറയുന്ന ഭാവദേദങ്ങളായിരുന്നു. വിജയികളുടെ കണ്ണുകളിലെ തിളക്കും പരിപാടിയുടെ യശസ്സ് വാനോളം ഉയർത്തി. ആദ്യ ദിനമുതൽ പ്രായമായവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ചെണ്ടമേളം നടന്ന വേദിയിലുൾപ്പെടെ അത് ദൃശ്യമായിരുന്നു. മേളക്കൊഴുപ്പിൽ കൊട്ടിക്കയറിയപ്പോൾ താളം പിടിക്കുന്ന അവരുടെ കരങ്ങളും സൂചിപ്പിക്കുന്നത് അതാണ്. മോഹിനിയാട്ടം, കേരളനടനം, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ പ്രധാന ഇനങ്ങളെല്ലാം മാറ്റുരച്ച ദിനമായിരുന്നു.നൃത്തച്ചുവടുകളും,രാഗതാള ലയങ്ങളും മുഴങ്ങിയ കലോത്സവ വേദികളിലേക്ക് രക്ഷിതാക്കളടക്കമുള്ള കാണികളാലും അവർക്കൊപ്പം വന്ന കുഞ്ഞു കുട്ടികളുടെ കളിചിരിമേളങ്ങളും മേളയുടെ മാ റ്റ് കൂട്ടുന്നു. അഞ്ച് ദിവസമായി നടന്ന് വരുന്ന കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അടുത്ത അവണ വീണ്ടും വരുവാനായി താത്കാലിക മടക്കം. സ്ഥലങ്ങൾ മാറും വേദികൾ മാറും പക്ഷേ,​ ആരവത്തിനും പകർന്നാട്ടത്തിനും മാറ്റം വരുന്നില്ല.