oda

കട്ടപ്പന: നഗരത്തിൽ തകർന്ന് കിടക്കുന്ന റോഡുകളിലും ബസ്റ്റാന്റിലും വാഴ വെച്ച് കേരള വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. റോഡിലും ബസ്റ്റാന്റിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുംഅധികൃതർ മൗനം പാലിക്കുന്ന നിലപാടിനെതിരെയായിരുന്നു പ്രതിഷേധം.അധികാരികളുടെ അനാസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ അണിനിരത്തി പ്രതിഷേധവും സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സമിതി.കട്ടപ്പന പുതിയ ബ്ര്രസ്സാന്റുകളിലേക്കുള്ള റോഡുകൾ എല്ലാം തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇതോടെ കാൽനട യാത്രക്കാരും വാഹന യാത്രക്കാരും വലിയ യാത്ര ക്ലേശമാണ് നാളുകളായി നേരിടുന്നത്. വിഷയത്തിൽ നിരവധി തവണ വ്യാപാരി വ്യവസായി സമിതി അടക്കം നിരവധി പരാതികളും നിവേദനകളും നഗരസഭ മുമ്പാകെ നൽകിയിരുന്നു. എന്നാൽ മുഖം തിരിക്കുന്ന സമീപനമാണ് അധികാരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതോടെയാണ് റോഡിലെ ഗർത്തങ്ങളിൽ വാഴനട്ടു കൊണ്ട് വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചത്.നിരവധി ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ ഇവിടെ അപകടത്തിൽപ്പെട്ടിട്ടും നിരുത്തരവാദിത്വ മനോഭാവമാണ് അധികാരികൾ തുടർന്നുപോരുന്നത്. പ്രതിഷേധ പരിപാടിക്ക് വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേകബ്ബ് , യൂണിറ്റ് സെക്രട്ടറി ജി.എസ് ഷിനോജ്, ഏരിയ പ്രസിഡന്റ് എം.ആർ അയ്യപ്പൻകുട്ടി, യൂണിറ്റ് ട്രഷറർ പി ജെ കുഞ്ഞുമോൻ, ഏരിയ ട്രഷറർ ആൽബിൻ തോമസ്,​ നേതാക്കളായ പി.കെ സജീവ്, എം. ജഹാംഗീർ തുടങ്ങിയവർ നേതൃത്വം നൽകി.

ഓടഒരു

ജീവനെടുത്തു

അടിമാലി -കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന ആനവിലാസം റോഡിൽ കടമാക്കുഴിൽ പാതയോർത്തെ ഓട ഉയർത്തുന്ന അപകടാവസ്ഥ നിരവധിതവണ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. ഇവടെയാണ് ള്ളാരംകുന്ന് തീമ്പലങ്ങാട്ട്(വെള്ളാപ്പള്ളിൽ) ജോസ്(52) വീണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ കടമാക്കുഴിക്കു സമീപമായിരുന്നു അപകടം. കട്ടപ്പനയിൽ കാറ്ററിങ് ജോലി കഴിഞ്ഞ് കട്ടപ്പനആനവിലാസം റോഡിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടർ റോഡരുകിലെ ഓടയിലേക്ക് പതിക്കുകയായിരുന്നു.

വീതി കുറഞ്ഞ പാതയിൽ അപകടം ക്ഷണിച്ചുവരുന്ന രീതിയിലാണ് ഓട നിർമ്മിച്ചിരിക്കുന്നത്. ഓടക്ക് സമീപം മറ്റ് മുന്നേറയിപ്പുകളോ ബാരിക്കേടുകളോ ഇല്ല. എതിർ ദിശയിൽ മറ്റൊരു വാഹനം വന്നാൽ സൈഡ് കൊടുക്കുന്നതിനിടയിൽ ഓടയിൽ ചാടി അപകടം ഉണ്ടാകുന്നതും പതിവാണ്. കാടുപടലങ്ങൾ മൂടിക്കിടക്കുന്നതിനാൽ പലപ്പോഴും ഇവിടെ ഓട ഉണ്ട് എന്നതും വ്യക്തമാവില്ല. കൂടാതെ ശബരിമല തീർത്ഥാടകരുടെ തിരക്ക് വർധിക്കുമ്പോൾ അടിമാലി കുമളി ദേശീയപാതയിലൂടെയാണ് ഭക്തരെ വഴിതിരിച്ഛ് വിടുന്നതും. ഈ ഓടയിൽ ഒടുവിൽ ഉണ്ടായ അപകടത്തിലാണ് ഗ്രഹനാഥന് ദാരുണാന്ത്യം സംഭവിച്ചത്.