
കുമളി: എ.കെ.ജി പടിയിൽ ഇന്നലെ രാത്രി പുലി രണ്ട് ആടുകളെ കൊന്നു. പുളിക്കൽ ജേക്കബിന്റെ വീടിന് പിൻവശത്തുള്ള ആട്ടിൻ കൂട്ടിൽ കയറിയ പുലി രണ്ട് ആടുകളെ കൊന്നു ഒരു ആടിന്റെ കാൽഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്. കൂടിനുള്ളിൽ ഗുരുതര നിലയിൽ ഒരു ആടിനെ കണ്ടെത്തി. സംഭവമറിഞ്ഞ് വനപാലകർ രണ്ട് ക്യാമറകൾ ആടിന്റെ ജഡം കിടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു. പുലിയുടെ കാൽപ്പാടുകളും സ്ഥിരീകരിച്ചിട്ടുണ്ട്.വെറ്റിനറി ഡോക്ടറെത്തി ആടുകളുടെ ജഡം പോസ്റ്റുമോർട്ടം നടത്തി. പുലിയാണ് ആടുകളെ അക്രമിച്ചതെന്നാണ് ഡോക്ടറുടെയും നിഗമനം. ഇന്നലെ രാത്രി ആടുകളുടെ കരച്ചിൽ കേട്ട് ജേക്കബ് ടോർച്ച് ലൈറ്റുമായി പുറത്തിറങ്ങി ബഹളം വച്ചതോടെ പുലി പിൻവാങ്ങിയത്. ചത്ത അടുകളേത്തേടി പുലി വീണ്ടും എത്താനുള്ള സാഹചര്യം കണക്കിലെടുത്താണ് ക്യാമറ സ്ഥാപിച്ചത്. ജേക്കബിന്റെ സമീപവാസിയുടെ പൂച്ചയെ പുലി പിടിക്കുകയും വീടിന്റെ സിറ്റൗട്ടിൽ ഇട്ടിരുന്ന കസേരയുടെ പ്ളാസ്റ്റിക് മാന്തി നശിപ്പിച്ചിട്ടുമുണ്ട്.മരങ്ങളിൽ പുലിയുടെ നഖം പതിഞ്ഞതും ആടിനെ മാന്തി പരിക്കേൽപ്പിച്ചതും പുലിയിലേക്കുള്ള സൂചനയാണ് നൽകുന്നത്. സംഭവത്തേതുടർന്ന് നാട്ടുകാർ സംഘടിച്ചത് സംഘർഷത്തിനിടയാക്കി.കഴിഞ്ഞ ദിവസങ്ങളിൽ നാലാം മൈൽ ഭാഗത്ത് കടുവയെ നാട്ടുകാർ പല പ്രാവശ്യം കണ്ടിരുന്നു.കുമളി അട്ടപ്പള്ളത്ത് മണ്ടാട്ട് താഴങ്ങ് ചാക്കോയുടെ വീടിന് പിന്നിൽ വിറക് കീറിക്കൊണ്ടിരുന്ന തൊഴിലാളിയുടെ മുന്നിൽ പുലി എത്തിയിരുന്നു. അട്ടപ്പള്ളം, ഒട്ടകത്തല മേഖലയിൽ കരടി യുടെ സാന്നിദ്ധ്യം സ്ഥിരമാണ്.