മണക്കാട്: റബ്ബർ ബോർഡിന്റെ ആഭിമുഖ്യത്തിൽ മണക്കാട് ആർ.പി.എസിൽ കർഷകർക്ക് ശാസ്ത്രീയമായ ടാപ്പിംഗിന് പരിശീലനം നൽകി. റബ്ബർ ബോർഡ് ഇൻസ്ട്രക്ടർ സുനിൽ കാഞ്ഞിരപ്പിള്ളി ടാപ്പിംഗിനെക്കുറിച്ച് ക്ലാസ് നയിച്ചു.കർഷകർക്ക് ടാപ്പിംഗ് കത്തികൾ സഹായനിരക്കിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യം മണക്കാട് ആർ.പി.എസിൽ ഏർപ്പെടുത്തി. പെരിയാർ ലാറ്റക്സ് കമ്പനി ഡയറക്ടർ വി.ആർ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. റബ്ബർ ബോർഡ് അസി. ഡെവലപ്‌മെന്റ് ഓഫീസർ ഷൈലമ്മ ജോസഫ്, പി.എൻ. രാധാകൃഷ്ണൻ, സി.കെ. ഗോപി, എ.കെ. കാസിം തുടങ്ങിയവർ നേതൃത്വം നൽകി.