pic
ശ്രേയ അനിൽ

കഞ്ഞിക്കുഴി: ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ ശ്രേയ അനിൽ ഒന്നാം സ്ഥാനത്തെത്തി.കഞ്ഞിക്കുഴി നങ്കിസിറ്റി എസ്.എൻ.എച്ച്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 'മനുഷ്യജീവിതത്തിൽ സങ്കേതിക വിദ്യക്കുള്ള സ്വാധീനം' എന്ന വിഷയത്തിലായിരുന്നു ഉപന്യാസം.ഇന്ത്യൻ സാഹചര്യത്തിൽ മാനവികത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന മലയാളം ഉപന്യാസത്തിൽ എ ഗ്രേഡും ലഭിച്ചിരുന്നു. 'മഴയോർമ്മകൾ' എന്ന വിഷയത്തിൽ നടന്ന കവിതാ രചനയിൽ എ ഗ്രേഡും ലഭിച്ചു.കഞ്ഞിക്കുഴി ഇടത്തറയിൽ അനിൽ- ഷിജി ദമ്പതികളുടെ മകളാണ്‌. ഇടുക്കിയുടെ സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് എന്റെ ഇടുക്കി എന്റെ സ്വപ്നം എന്ന വിഷയത്തിൽ കേരളകൗമുദി സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.