കഞ്ഞിക്കുഴി: ഹൈസ്ക്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിൽ മിന്നിച്ച് നിരഞ്ജൻ അനീഷ്. വെള്ളയാംകുടി സെൻ്റ് ജെറോം ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മറുത തെയ്യത്തിലെ വസൂരി രോഗവുമായി ബന്ധപ്പെട്ടുള്ള തെയ്യമെന്ന കഥാപാത്രമാണ് അവതരിപ്പിച്ചതിലൂടെ യാണ് ഒന്നാം സ്ഥാനത്തിന് അ‌ർഹനാക്കിയത് .കുച്ചിപ്പുടി മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. കട്ടപ്പന സ്വദേശിയും നൃത്ത അദ്ധ്യാപികയുമായ ചിപ്പി ജിഷ്ണുവാണ് ഗുരു. വെള്ളയാംകുടി എഴുത്തുപാറക്കൽ അനീഷ്, രശ്മി ദമ്പതികളുടെ മകനാണ്.