തൊടുപുഴ: സ്വർണാഭരണ വ്യാപാരികളായ മലബാർ ഗോൾഡ് & ഡയമണ്ട്സും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന 10 പേർക്ക് ഭവന നിർമ്മാണ ധനസഹായ വിതരണം ഇന്ന് വൈകിട്ട് 4 ന് മാർക്കറ്റ് റോഡിലുള്ള വ്യാപാര ഭവനിൽ നടക്കും. മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണീലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം. പി ധനസഹായ വിതരണം നിർവഹിക്കും മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ജെറാൾഡ് മാനുവൽ, മർച്ചന്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സാലി എസ് മുഹമ്മദ് ,ജനറൽ സെക്രട്ടറി സി കെ നവാസ് ട്രഷറർ അനിൽ പീടിക പറമ്പിൽ എന്നിവർ സംസാരിക്കും കൂടാതെ പൗരോഹിത്യ വജ്ര ജൂബിലി ആഘോഷിക്കുന്ന ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ഫാദർ മാത്യു ജെ കുന്നത്തിലിനെ മർച്ചന്റ് അസോസിയേഷൻ യോഗത്തിൽ ആദരിക്കും . തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ്. വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ് ജില്ലാ കമ്മിറ്റി. ജില്ലാ യൂത്ത് കമ്മിറ്റി എന്നിവയിലേക്ക് പുതിയതായി തെരഞ്ഞെടുത്ത ഭാരവാഹി കൾക്ക് യോഗത്തിൽ സ്വീകരണം നൽകും.