 
ഹയർ സെക്കന്ററി വിഭാഗം സംസ്‌കൃത പദ്യം ചൊല്ലൽ, സംസ്‌കൃത പ്രസംഗം എന്നീയിനങ്ങളിൽ നങ്കി സിറ്റി എസ് എൻ എച്ച് എസ് എസിലെ അഭിലക്ഷ്മി സജി ഒന്നാം സ്ഥാനം നേടി. സംസ്‌കൃത കവിതാ രചനക്ക് രണ്ടാംസ്ഥാനവും ലഭിച്ചു.കാളിദാസന്റെ രഘുവംശം മഹാകാവ്യത്തിൽ നിന്നുള്ള ഭാഗവും, ഭൂമിയുടെ അന്തകനായ ലഹരി എന്ന വിഷയം പ്രസംഗത്തിലും മഴക്കാലം എന്ന വിഷയം കവിതാ രചനയിലും അവതരിപ്പിച്ചത്. മാതാവ് ആശാ ബാലകൃഷ്ണനാണ് മൂന്ന് ഇനങ്ങളിലെയും ഗുരു. തള്ളക്കാനം കല്ലോലിക്കൽ സജിയാണ് പിതാവ്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ സംസ്‌കൃത കവിതാ രചനക്ക് എ ഗ്രേഡും ലഭിച്ചിരുന്നു.