 
കലോത്സവത്തിൽ ആദ്യമായി മലപ്പുലയ ആട്ടം മത്സര ഇനമാക്കിയെന്ന് കേട്ടപ്പോൾ കുമാരമംഗലം എൻ.കെ.എൻ.എം സ്‌കൂളിലെ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കണമെന്ന് ഒരാഗ്രഹം. പരമ്പാരഗത ആദിവാസി കലാരൂപമായതിനാൽ ഇതെങ്ങനെ പഠിക്കും എന്ന അന്വേഷണം ചെന്നെത്തിയത് മറയൂരിലെ കുമ്മിട്ടാംകുഴി ഊരിലാണ്. അങ്ങനെയാണ് തലമറുകളായി മലപ്പുലയ ആട്ടം അഭ്യസിക്കുന്ന ഹിൽ പുലയ വിഭാഗത്തിൽപ്പെട്ട കൃഷ്ണ കുമാർ, ഉദയ വേൽ, പ്രശാന്ത് രാജ ഗോപാൽ എന്നിവരെ കണ്ടെത്തി പരിശീലകരാക്കിയത്. ഇവരെത്തി വിദ്യാർത്ഥികളിൽ നിന്നും ഡാൻസ് ചെയ്യാനുള്ള 10 പേരെയും രണ്ട് മേളക്കാരെയും കണ്ടെത്തി. മേളത്തിന് സ്ഥിരമായി ഉപയോഗിക്കുന്ന ചിക്കു വാദ്യം (ചെണ്ട) ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഊരിൽ നിന്നെത്തിച്ചു. ഒരാഴ്ച്ച നീണ്ട് നിന്ന പരിശീലനം. ടീം പൂർണ്ണമായും സെറ്റായി. തന്നത് ആദിവാസി വിഭാഗങ്ങൾ അണിയുന്ന പ്രത്യേക വേഷ ഭൂഷാദികളുമായി വേണം മത്സര ദിനം അരങ്ങിലെത്താൻ. ഇതിന് കുട്ടികളെ അണിയിച്ചൊരുക്കാനായി ഊരിൽ നിന്നുള്ള വാണിശ്രീ ജയകുമാർ, സരോജ രാജ ഗോപാൽ എന്നിവരുമെത്തിയിരുന്നു. പറഞ്ഞു.ഏപ്രിൽ മാസം ഊരിൽ ഒരാഴ്ച്ച നീളുന്ന ഉത്സവം നടക്കും. ഈ ദിവസങ്ങളിലെല്ലാം ചെറിയ കുട്ടികൾ മുതൽ ഊരിലെ എല്ലാവരും ഒരുമിച്ച് മലപ്പുലയ ആട്ടവുമായി അരങ്ങ് നിറയും. ഇതാണ് ശീലമെന്നും ഇവർ കൂട്ടിച്ചേർത്തു