റവന്യൂ ജില്ലാ കലോത്സവത്തിൽ കിരീടം ചൂടി തൊടുപുഴ ഉപജില്ല
കഞ്ഞിക്കുഴി: അഞ്ച്നാൾ നീണ്ടുനിന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹാട്രിക് കിരീടം ചൂടി തൊടുപുഴ ഉപജില്ല. തുടക്കം മുതൽ ആധിപത്യം പുലർത്തിയ തൊടുപുഴ ഉപജില്ല യു.പി.,ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 948 പോയിന്റുമായാണ് തൊടുപുഴ മൂന്നാം തവണയും ഓവറോൾ കിരീടം ചൂടിയത്. 873 പോയിന്റ് നേടി കട്ടപ്പനയും 808 പോയിന്റ് നേടി അടിമാലിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി.വിഭാഗത്തിൽ കട്ടപ്പനക്കും, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ തൊടുപുഴക്കുമാണ് ഒന്നാം സ്ഥാനം.
മൂന്നാം ദിനത്തിലെ നൃത്ത ഇനങ്ങളുമായി ബന്ധപ്പട്ടുണ്ടായ ആക്ഷപങ്ങളെത്തുടർന്ന് മാറ്റിവെച്ച ഇന്നമത്സരങ്ങൾ ങ്ങൾ ഇന്നലെ സമയബന്ധിതമായി നടത്തിയപ്പോൾ കലോത്സവം ശുഭ പര്യവസാനിയിലെത്തുകയായിരുന്നു. സംഘാടകക്ക് ഏറെ അഭിമാനിക്കാനാവുംവിധമാണ് കലേത്സവം പര്യവസാനിച്ചത്.
സ്‌കൂളുകളിൽ 261 പോയിന്റുമായി കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്.എസ്.എസ്. ചാമ്പ്യാൻമാരായി. കുമാരമംഗലം എം.കെ.എൻ.എം എച്ച്.എസ്.എസ്. രണ്ടാമതും
കല്ലാർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ
മൂന്നാം സ്ഥാനവും നേടി.
ഓവറോൾഉപജില്ല
1.തൊടുപുഴ-948
2.കട്ടപ്പന-873
3.അടിമാലി- 808
4.നെടുങ്കണ്ടം-737
5.പീരുമേട്-563
6.അറക്കുളം-540
7.മൂന്നാർ-152
സ്‌കൂളുകൾ
1.കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്.എസ്.എസ്-261
2. കുമാരമംഗലം എം.കെ.എൻ.എം എച്ച്.എസ്.എസ്-238
3. കല്ലാർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ-223
4.ഇരട്ടയാർ എസ്.ടി.എച്ച്.എസ്.എസ്-147
5.അട്ടപ്പള്ളം സെയ്ന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ്-138
ഉപജില്ല
യു.പി.: കട്ടപ്പന-179, തൊടുപുഴ-174, നെടുങ്കണ്ടം-166, അടിമാലി-150, പീരുമേട്-126, അറക്കുളം117, മൂന്നാർ75.
എച്ച്.എസ്: തൊടുപുഴ394, കട്ടപ്പന348, അടിമാലി341, നെടുങ്കണ്ടം298, പീരുമേട്244, അറക്കുളം194, മൂന്നാർ61
എച്ച്.എസ്.എസ്.: തൊടുപുഴ385, കട്ടപ്പന351, അടിമാലി320, നെടുങ്കണ്ടം281, അറക്കുളം239, പീരുമേട്203, മൂന്നാർ 11.
സ്‌കൂൾ
യു.പി.: കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്.എസ്.എസ്.53, കല്ലാർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ45, എസ്.എം.യു.പി.എസ്.മറയൂർ43.
എച്ച്.എസ്.: കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസ്.112, കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്.എസ്.എസ്.89, കല്ലാർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ84.
എച്ച്.എസ്.എസ്.: കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് എച്ച്.എസ്.എസ്.114, കല്ലാർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ94, കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസ്.93.
സംസ്‌കൃതോത്സവം
യു.പി.സംസ്‌കൃതോത്സവത്തിൽ 93 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് ഒന്നാമത്. 45 പോയിന്റുമായി ആതിഥേയരായ എസ്.എൻ.യു.പി.സ്‌കൂൾ നങ്കിസിറ്റിയാണ് സ്‌കൂളുകളിൽ ഒന്നാമത്.
ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതോത്സവത്തിലും 90 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് ഒന്നാമത്. നരിയംപാറ മന്നം മെമ്മോറിയാൽ എച്ച്.എസ്. 90 പോയിന്റുമായി സ്‌കൂളുകളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയത്.
അറബിക് കലോത്സവം
യു.പി.വിഭാഗം അറബിക് കലോത്സവത്തിൽ 65 പോയിന്റ് നേടി തൊടുപുഴ ഉപജില്ല ഒന്നാമതെത്തി. 63 പോയിന്റ് നേടിയ വാഴത്തോപ്പ് എസ്.ജി.യു.പി.സ്‌കൂളാണ് ഒന്നാമത്.
എച്ച്.എസ്.വിഭാഗം അറബിക് കലോത്സവത്തിൽ 95 പോയിന്റുമായി നെടുങ്കണ്ടം കിരീടം നേടി. സ്‌കൂളുകളുടെ വിഭാഗത്തിൽ 65 പോയിന്റുമായി കല്ലാർ ഗവ.ഹയർസെക്കൻഡറി സ്‌കൂളാണ്ചാമ്പ്യൻമാർ.