
തൊടുപുഴ : ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ മേലുകാവ് കാഞ്ഞിരം കവലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കരിമണ്ണൂർ നെടുമലയിൽ ജോസഫിന്റെ മകൻ അനീഷ് ജോസഫ് (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ്അപകടം.ചോറ്റി ഗ്രീൻ ഡെയിൻ റിസോർട്ടിൽ ഷെഫായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടം.സംസ്‌കാരംപിന്നീട്.ഭാര്യ : തെക്കുംഭാഗം പുത്തൻപുരക്കൽ ജോസ്മി. മകൻ : ജോവാൻ.
അമ്മ : സെലിൻ .സഹോദരങ്ങൾ : സിനി, നിഷ.