
കണ്ണൂർ:മഹാത്മാ മന്ദിരത്തിലുള്ള ഏകാമി ആർട്ട് ഗാലറിയിൽ നടക്കുന്ന സെൻസ് ഓഫ് വേർ തിംഗ്സ് ബിലോംഗ് - യുദ്ധാനന്തര ഭൂവിതാനങ്ങൾ എന്ന ഗ്രൂപ്പ് എക്സിബിഷന്റെ ഭാഗമായി ആർട്ടിസ്റ്റ് കെ.എസ്.പ്രകാശിന്റെ ചിത്രങ്ങളുടെ സ്ലൈഡ് പ്രേസന്റേഷനും കലാകാരനുമായി കലാനിരൂപകൻ പി.സുധാകരൻ നടത്തുന്ന സംവാദവും ഇന്ന് വൈകീട്ട് നാലിന് ഗാലറി പരിസരത്ത് നടക്കും.തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നിന്ന് 2013 ൽ പെയിന്റിംഗിൽ ഒന്നാം റാങ്കോടെ എം.എഫ്.എ നേടിയ കെ.എസ് പ്രകാശ് കേരളത്തിലുടനീളം നിരവധി സോളോ, ഗ്രൂപ്പ് എക്സിബിഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
1996-ൽ ഫൈൻ ആർട്സിൽ (പെയിന്റിംഗ്) കെ.ജി.സി.ഇ നേടിയ ശേഷം ആർ.എൽ.വിയിൽ നിന്ന് തന്നെ ഫൈൻ ആർട്സിൽ നാഷണൽ ഡിപ്ലോമയും രണ്ടാം റാങ്കോടെ ചിത്രകലയിൽ ബി.എഫ്.എയും കരസ്ഥമാക്കിയിട്ടുണ്ട്.