sports

പിലിക്കോട്: ഹോസ്ദുർഗിൽ നിന്നും ആരംഭിച്ച സംസ്ഥാനസ്കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണത്തിന് കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി ,പിലിക്കോട് ഹയർ സെക്കൻഡറി സ്കൂളുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നിലേശ്വരം എൻ.കെ.ബാലകൃഷ്ണൻ സ്മാരക സ്കൂളിന് ശേഷമാണ് ദീപശിഖ കുട്ടമത്തും പിലിക്കോടുമെത്തിയത്.പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിലെ സംസ്ഥാന വനിതാ ഫുട്ബോൾ താരം അഹാന വെങ്ങാട്ട്, സംസ്ഥാന ബോക്സിംഗ് താരം അർജുൻ വിജയൻ എന്നിവർ ദീപശിഖ ജില്ലാ അതിർത്തിയിലെത്തിച്ച് കണ്ണൂർ ജില്ലയിലെ കായിക താരങ്ങൾക്ക് കൈമാറി. കാലിക്കടവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി പ്രിൻസിപ്പാൾ രത്നാവതി, ഹെഡ്മാസ്റ്റർ കെ.സുരേഷ്, പി.ടി.എ.പ്രസിഡന്റ് കെ.സുമേശൻ,കെ.കെ.സതീഷ് എ.ഇ.ഒ. രമേശൻ പുന്നത്തിരിയൻ പി.പി.അശോകൻ ഹെഡ് മാസ്റ്റർമാരായ ബാലകൃഷ്ണൻ നാറോത്ത്, ചന്ദ്രാംഗദൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.