
കാസർകോട്: നഗരസഭയിലെ ഹരിതസ്ഥാപന പ്രഖ്യാപനം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പ്രഖ്യാപിച്ചു. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. ഹരിതമിഷൻ ജില്ലാ കോർഡിനേറ്റർ ബാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. കെ.പി.ആർ റാവു റോഡിലെ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ സ്ഥാപിക്കാനുള്ള അലങ്കാര ചെടികൾ ചെയർമാൻ അബ്ബാസ് ബീഗം കൈമാറി.നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഹീർ ആസിഫ്, ആർ.റീത്ത , സിയാന ഹനീഫ്, കെ.രജനി, നഗരസഭാ എൻജിനീയർ എൻ.ഡി.ദിലീഷ്, ക്ലീൻ സിറ്റി മാനേജർ മധുസൂദനൻ, ശുചിത്വ മിഷൻ ആർ.പി. താജുദ്ദീൻ ചേരങ്കൈ തുടങ്ങിയവർ സംബന്ധിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാട് സ്വാഗതവും നഗരസഭാ സെക്രട്ടറി പി.എ.ജസ്റ്റിൻ നന്ദി പറഞ്ഞു.