photo-

പഴയങ്ങാടി:പിലാത്തറ പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ ഏരിപുരം ഇറക്കത്തിൽ ചരക്കുലോറി നിയന്ത്രണം വിട്ട് മാടായി പള്ളി ഖബറിസ്ഥാൻ മതിലിൽ ഇടിച്ച് മതിൽ തകർന്നു. പയ്യന്നൂർ ഭാഗത്ത് നിന്ന് നിറയെ സാധനങ്ങളുമായി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി രാത്രി യാത്രയിൽ വിശ്രമത്തിനായി റോഡരികിൽ നിർത്തിയിട്ടതായിരുന്ന. പുലർച്ചയോടെ വാഹനം സ്റ്റാർട്ട് ആവാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തള്ളി സ്റ്റാർട്ട് ആക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കയറി വാഹനം നിൽക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ്. പുലർച്ചെയായതിനാൽ വൻ അപകടമാണ് ഒഴിവായത്. പഴയങ്ങാടി പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.