
തൃക്കരിപ്പൂർ :പയ്യന്നൂർ ഖാദിയുടെ കീഴിലുള്ള തൃക്കരിപ്പൂർ നടക്കാവ് ഖാദി യൂണിറ്റിന്റെ നവീകരിച്ച കെട്ടിടം കാസർകോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.കാസർകോട് ജില്ലാപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുള്ള ജില്ലയിലെ എട്ടോളം ഖാദി കേന്ദ്രങ്ങൾ ഉൾപ്പെടുന്നതാണ് തൃക്കരിപ്പൂർ യൂണിറ്റ് . ചടങ്ങിൽ ജില്ലാഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു അദ്ധ്യക്ഷത വഹിച്ചു, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ മുഖ്യാഥിതിയായി. ജില്ലാപഞ്ചായത്ത് അംഗം സി ജെ.സജിത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.കെ.ഹാഷിം, വാർഡ് മെമ്പർ രാധ,ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരൻ, പ്രൊജക്റ്റ് ഓഫീസർ ഷിബു, സുഭാഷ്, നാരായണി എന്നിവർ സംസാരിച്ചു ചടങ്ങിന് പയ്യന്നുർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി.രാജേഷ് സ്വാഗതവും പറഞ്ഞു