binoy

85 ടൗണുകൾ ഹരിതപദവിക്കായി തുടക്കമിട്ടു

കണ്ണൂർ: സമ്പൂർണ ശുചിത്വ,സുന്ദര ജില്ലയെന്ന ലക്ഷ്യത്തിലേക്കുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വൻജനപങ്കാളിത്തം. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ജില്ലയിൽ നടത്തിയ ഹരിത ശുചിത്വ ടൗൺ പ്രഖ്യാപനം ,ഹരിത ഓഫീസ് പ്രഖ്യാപനം, ഹരിത വിദ്യാലയ പ്രഖ്യാപനം, ഹരിത അയൽക്കൂട്ട പ്രഖ്യാപനം എന്നിവക്ക് ആവേശകരമായ പ്രതികരണമുണ്ടായത്.

കേരള പിറവി ദിനത്തിൽ ജില്ലയിൽ 85 ടൗണുകളാണ് ഹരിത ടൗണുകളാകാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്.കൂടാളി കൊളപ്പ ടൗണിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബനോയ് കുര്യൻ ഹരിതസുന്ദരടൗൺ പ്രഖ്യാപനത്തിലൂടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.നാറാത്ത് ഗ്രാമപഞ്ചായത്തിൽ ജനകീയ ക്യാമ്പയിൻ വിളംബര ഘോഷയാത്ര കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലെ 20 സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങളായി മാറിയതിന്റെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിദാ കോങ്ങായി നിർവ്വഹിച്ചു. ജില്ലയിലെ 94 കോളേജുകളിൽ 38 എണ്ണം ഹരിതകലാലയമായും 1629 വിദ്യാലയങ്ങളിൽ 778 എണ്ണം ഹരിതവിദ്യാലയങ്ങളായും പ്രഖ്യാപിച്ചു.ജില്ലയിലെ 20003 കുടുംബശ്രീകളിൽ 3752 എണ്ണവും ഹരിത അയൽക്കൂട്ടങ്ങളായി.


കേരളപ്പിറവിദിനത്തിൽ ഇവയ്ക്ക് ഹരിതപദവി

ഹരിത സ്ഥാപനങ്ങൾ 1093
ഹരിതകലാലയങ്ങൾ 38
ഹരിതവിദ്യാലയങ്ങൾ 778
ഹരിത അയൽകൂട്ടം 3752


മാതൃകാ ഹരിത ടൗൺ പദവിയിലേക്ക് മണ്ണൂരും കോയ്യോടും

ചെറുതാഴം മണ്ടൂർ ടൗണിനെ മാതൃകാ ഹരിത ടൗണാക്കിയുള്ള പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീധരൻ നിർവ്വഹിച്ചു.പന്ന്യന്നൂർ താഴെ ചമ്പാട് ഹരിത ടൗണുകളുടെ പ്രഖ്യാപനം ഹരിത കേരള മിഷൻ ജില്ലാ കോർഡനേറ്റർ ഇ കെ സോമശേഖരനും ചെമ്പലോട് കോയ്യോട് മാതൃകാ ശുചിത്വ ടൗൺ പ്രഖ്യാപനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീളയും നിർവഹിച്ചു.പേരാവൂർ പഞ്ചായത്ത് തല ഹരിത കലാലയം പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കോളയാട് വിദ്യാലയങ്ങളിൽ ഹരിത വിദ്യാലയം പ്രഖ്യപാനം പഞ്ചായത്ത് പ്രസിഡന്റ് റിജി ഉദ്ഘാടനം ചെയ്തു.കാക്കയങ്ങാട് ,കോളയാട് ,തൊക്കിലങ്ങാടി,പിണറായി പാറപ്രം ടൗൺ എന്നിവയും ഹരിതടൗണുകളായി പ്രഖ്യാപിക്കപ്പെട്ടു.