
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിൽ പെട്രോൾ പമ്പിന് പിറക് വശം റഹ്മത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പർദ്ദ സെന്റർ എന്ന ടൈലറിംഗ് സ്ഥാപനം കത്തിനശിച്ചു.അർദ്ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന എത്തി തീയണച്ചുവെങ്കിലും സ്ഥാപനം പൂർണമായും കത്തിനശിച്ചിരുന്നു. ടൈലറിംഗ് കടയിലെ ഇൻവർട്ടർ ഭാഗത്തു നിന്നാണ് തീപടർന്നതെന്ന് സംശയിക്കുന്നു.ആധുനിക രീതിയിലുള്ള രണ്ട് തയ്യൽ മെഷീനുകൾ, മൂന്ന് വിവാഹ സാരികളും തയ്യൽ ജോലിക്ക് ഏൽപ്പിച്ച നിരവധി തുണിത്തരങ്ങൾ ,ഫർണിച്ചറുകൾ ഉൾപ്പെടെ കത്തി നശിച്ചു. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു . നീലേശ്വരം സ്വദേശി എം പ്രഭാകരൻ, ആവിക്കര സ്വദേശിയായ കെ.ഗായത്രി എന്നിവരാണ് സ്ഥാപനം നടത്തുന്നത്.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.