
മടിക്കൈ: സ്വാതന്ത്ര സമരസേനാനിയും പ്രമുഖ സി പി.ഐ നേതാവുമായിരുന്ന മടിക്കൈ കുഞ്ഞിക്കണ്ണനെ മുപ്പത്തിയൊന്നാം ചരമ വാര്‍ഷിക ദിനത്തിൽ അനുസ്മരിച്ചു. എരിക്കുളത്ത് നടന്ന പൊതുയോഗം സി പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം പി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി പി.ബാബു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലംഗം ടി കൃഷ്ണൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.വി കൃഷ്ണൻ, മണ്ഡലം സെക്രട്ടറി എൻ. ബാലകൃഷ്ണൻ, ജില്ലാ കൗൺസിലംഗം എം.നാരായണൻ , എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എം.ശ്രീജിത്ത്, കെ.ശാർങ്‌ഗധരൻ, പി.വി.കുമാരൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി കെ.വി.ശ്രീലത സ്വാഗതം പറഞ്ഞു. രാവിലെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി.