
കാഞ്ഞങ്ങാട്: സി പി.എം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ഇന്നും നാളെയുമായി പുല്ലൂരിൽ നടക്കും. പ്രതിനിധി സമ്മേളനനഗരിയിലേക്കുള്ള പതികാ പുതിയകോട്ട സുരേന്ദ്രൻ സ്മൃതി മണ്ഡപത്തിൽ നിന്നും പൊതുസമ്മേളനനഗരയിലേക്കുള്ള പതാക കല്ലൂരാവി ഔഫ് അബ്ദുൽ റഹ്മാൻ നഗറിൽ നിന്നും മാന്തോപ്പ് മൈതാനി കേന്ദ്രീകരിച്ച് അത്‌ലറ്റുകൾ റിലേ ആയി എത്തിച്ചു. കൊടിമരജാഥകൾ ഉദയംകുന്ന് പ്രഭാകരന്റെയും കല്ലുവരമ്പത്ത് അപ്പക്കുഞ്ഞിയുടെയും സ്മൃതിമണ്ഡപത്ത് നിന്നുമാണ് എത്തിച്ചത്. തട്ടുമ്മലിൽ സ്വാഗതസംഘം ചെയർമാൻ ടി.വി.കരിയൻ പതാക ഉയർത്തി. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പതിനാലു ലോക്കലുകളിൽ നിന്ന് 143 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. നാലിന് വൈകിട്ട് തട്ടുമ്മലിൽ പൊതുസമ്മേളനം നടക്കും.