
കാഞ്ഞങ്ങാട്: സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ, എൻ.എസ്.എസ് സോഷ്യൽ സർവ്വീസ് ഡിപ്പാർട്ടുമെന്റ്, ധനലക്ഷ്മി ബാങ്ക് സംയുക്താഭിമുഖ്യത്തിൽ ഹോസ്ദുർഗ് താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച സംരംഭകത്വ സെമിനാർ മുന്നോക്ക സമുദായക്ഷേമ കോർപറേഷൻ ചെയർമാൻ കെ.ജി.പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ മുഖ്യാതിഥിയായി.മുന്നോക്ക സമുദായ കോർപ്പറേഷൻ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ദീപു ഭാസ്‌കർ വിശദീകരണം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പ്രഭാകരൻനായർ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജർ വി.സന്ധ്യ , സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട് മെന്റ് ഓഡിറ്റർ പി.നാരായണൻ നായർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി പി.ജയപ്രകാശ് സ്വാഗതവും വനിതാ യൂണിയൻ പ്രസിഡന്റ് ടി.വി. സരസ്വതി നന്ദിയും പറഞ്ഞു.