.തലശ്ശേരി: 2018 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹതയുള്ള 25 സെന്റിൽ താഴെ ഉള്ള ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകൾ അതിവേഗം തീർപ്പ് കൽപ്പിക്കുന്നതിനായി തലശ്ശേരി താലൂക്ക് തല അദാലത്ത് നടന്നു. താലൂക്ക് ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് അദാലത്ത് നടന്നത്. ഉദ്യോസ്ഥതലത്തിൽ നടത്തിയ അദാലത്തിൽ കൃഷി -റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
സബ് കളക്ടർ കാർത്തിക് പാണി ഗ്രാഹി ഉദ്ഘാടനം ചെയ്തു. തഹസിൽദാർ പി.വിജേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ കെ.എം. ജമുനാ റാണി, അസി. കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ മുഖ്യാതിഥികളായി. എൽ.ആർ.തഹസിൽദാർ
വി.പ്രശാന്ത് കുമാർ, സബ് കളക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് കെ.നിസാർ, ജൂനിയർ സൂപ്രണ്ടുമാരായ ഇ.സൂര്യകുമാർ, എ.കെ.സന്ദീപ്, വില്ലേജ് ഓഫീസർ കെ.വിവേക്, ധർമ്മടം കൃഷി ഓഫീസർ സച്ചിൻ, തലശ്ശേരി അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. അദാലത്തിൽ പരിഗണിച്ച 1075 അപേക്ഷകളിൽ 507 അപേക്ഷകൾക്ക് തീർപ്പ് കൽപ്പിച്ചു.