പയ്യന്നൂർ: സി.പി.എം. പയ്യന്നൂർ ഏരിയ സെക്രട്ടറിയായി അഡ്വ. പി. സന്തോഷിനെ തിരഞ്ഞെടുത്തു. കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഐക്യകണ്ഠേനയാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്. വയനാട് ദുരന്തത്തിൽ കേന്ദ്രം തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
31 പേർ ചർച്ചയിൽ പങ്കെടുത്തു. ജില്ല സെക്രട്ടറി എം.വി.ജയരാജൻ, ഏരിയ സെക്രട്ടറി പി.സന്തോഷ് എന്നിവർ മറുപടി പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പുരുഷോത്തമൻ, കാരായി രാജൻ, ടി.ഐ.മധുസൂദനൻ എം.എൽ.എ, സി.സത്യപാലൻ സംസാരിച്ചു. സമ്മേളന നഗരി കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു. പെരുമ്പയിലെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.