nterlock

മാഹി: പന്തക്കൽ അയ്യപ്പക്ഷേത്രം നവീകരണ കലശത്തിന്റെ ഭാഗമായി ക്ഷേത്ര കവാടം മുതൽ ക്ഷേത്രം വരെ ക്ഷേത്ര നടവഴി ഇന്റർലോക്ക് ചെയ്തതിന്റെ ഉദ്ഘാടനം നടന്നു. പരേതനായ സി.ടി ഗംഗാധരൻ നമ്പ്യാരുടെ സ്മരണയ്ക്ക് ഭാര്യ പന്തക്കൽ ലക്ഷ്മി വീട്ടിൽ ആനന്ദവല്ലിയും കുടുംബവും നിർമ്മിച്ച നടവഴിയുടെ ഉദ്ഘാടനം രമേഷ് പറമ്പത്ത് എം.എൽ.എ നിർവഹിച്ചു. ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡന്റ് രവി നികുഞ്ചം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമൻ പന്തക്കൽ, ടി.എം.സുധാകരൻ, ക്ഷേത്രം കമ്മിറ്റി സെക്രട്ടറി സി.വി.മോഹൻ കുമാർ, കെ.കെ.വിനോദ് കുമാർ സംസാരിച്ചു. 9 ന് രാവിലെ കൊടിമരം എണ്ണത്തോണിയിൽ മാറ്റുന്ന ചടങ്ങ് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും.