കൂത്തുപറമ്പ്: കൈതേരി കപ്പണയിലെ കെ.കെ.ദിനേശന്റെ വീട്ടിൽ കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ സ്വർണാഭരണങ്ങൾ കവർന്നു. കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

അനധ്വനിയിൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 3 പവൻ തൂക്കം വരുന്ന വള, മാല, ബ്രേസ് ലെറ്റ് എന്നിവയാണ് മോഷണം പോയത്. വെള്ളിയാഴ്ച ഉച്ചക്ക് ദിനേശന്റെ ഭാര്യ ദിവ്യ വീട് പൂട്ടി ജോലിക്ക് പോയതായിരുന്നു. വൈകിട്ട് വീട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെടുന്നത്.
മുറിയിലും കോണിപ്പടികളിലും മുളക് പൊടി വിതറിയ നിലയിലാണുള്ളത്. മുകളിലത്തെ നിലയിലെ ഗ്രിൽസ് വഴിയാണ് മോഷ്ടാവ്
അകത്ത് കടന്നത് എന്നാണ് കരുതുന്നത്. വീടിനോട് പിറക് വശം ചേർന്ന് നിൽക്കുന്ന തെങ്ങുവഴി വീടിന്റെ ടെറസ്സിലേക്ക് കയറുവാൻ സാധിക്കും. ഈ സമയം സമീപത്തെ വീടുകളിലും ആളുകൾ ഉണ്ടായിരുന്നില്ല. മുൻവശത്ത് കൂട്ടിൽ നായ ഉണ്ടായിരുന്നു.