leage

കണ്ണൂർ:എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാകളക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും തൽസ്ഥാനത്തുനിന്ന് മാറ്റി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് നാളെ മുസ്ലിം ലീഗ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തും. രാവിലെ 9ന് കണ്ണൂർ കാൾടെക്സ്‌ കെ.എസ്.ആർ.ടി.സി പരിസരം കേന്ദ്രീകരിച്ച് എൻ എസ് തിയേറ്റർ റോഡ്, കളക്ടറേറ് റോഡ്, താലൂക്ക് ഓഫീസ് റോഡ് ,കോർപ്പറേഷൻ ഓഫീസിന്റെ സമീപത്തുള്ള റോഡ് വഴിയാണ് മാർച്ച് നടത്തുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി മാർച്ച് ഉദ്ഘാടനം ചെയ്യും.ജില്ലയിലെ മുസ്ലിംലീഗിന്റെയും പോഷകസംഘടനകളുടെയും മുഴുവൻ പ്രവർത്തകരും മാർച്ചിൽ അണിചേരണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരിയും ജനറൽസെക്രട്ടറി കെ.ടി.സഹദുള്ളയും ആഹ്വാനം ചെയ്തു.