pacha
പാചക തൊഴിലാളികളുടെ ജില്ലാ തല പാചക മത്സരം

കണ്ണൂർ: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തു വരുന്ന പാചക തൊഴിലാളികളുടെ ജില്ലാ തല പാചക മത്സരം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു. കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ നടന്ന മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പി.കെ മനോജ്, അക്കൗണ്ട്സ് ഓഫീസർ കെ. ജീഗീഷു എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. നൂൺ ഫീഡീംഗ് സൂപ്പർവൈസർ അബ്ദുൾ ഖാദർ പള്ളിക്കണ്ടി, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ എ.കെ മുസ്തഫ, ഡോ. സച്ചിൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.സി പ്രസന്നകുമാരി, കോളേജ് ഓഫ് കോമമേഴ്സ് ചെയർമാൻ സി. അനിൽ കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.