പിലിക്കോട്: അടുത്തവർഷം മാർച്ച് മൂന്നു മുതൽ 10 വരെ രയരമംഗലം ഭഗവതി ക്ഷേത്രം അഷ്ടബന്ധ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് നാരായണൻ നമ്പൂതിരി ദീപ പ്രോജ്വലനം നടത്തി. കേരള സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. നവീകരണ സമിതി പ്രസിഡന്റ് എം.പി തമ്പാൻ പണിക്കർ അദ്ധ്യക്ഷനായി. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.വി രവീന്ദ്രൻ, എക്സിക്യൂട്ടീവ് ഓഫീസർ എം മഹേഷ് കുമാർ, നവീകരണ സമിതി ജനറൽ സെക്രട്ടറി എം.പി പദ്മനാഭൻ, സാമ്പത്തിക കമ്മിറ്റി കൺവീനർ പി.കെ വിനയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എം.വി തമ്പാൻ പണിക്കർ (ചെയർമാൻ), എം.പി പദ്മനാഭൻ (ജനറൽ കൺവീനർ), എം മഹേഷ് കുമാർ (ട്രഷറർ). വിവിധ ഉപസമിതികളും രൂപീകരിച്ചു.